ടൈറ്റാനിയത്തിൻ്റെ നിലനിൽപ്പ് ചോദ്യചിഹ്നമായി. അടച്ചു പൂട്ടലിലേക്ക്.... അപ്പഴേ പറഞ്ഞതാ, വേണ്ടാ... വേണ്ടാ.... എന്ന്

ടൈറ്റാനിയത്തിൻ്റെ നിലനിൽപ്പ് ചോദ്യചിഹ്നമായി.  അടച്ചു പൂട്ടലിലേക്ക്....  അപ്പഴേ പറഞ്ഞതാ, വേണ്ടാ... വേണ്ടാ.... എന്ന്
Jun 27, 2026 12:39 PM | By PointViews Editor

         അനാവശ്യ പദ്ധതികളുമായി പോയാൽ ട്രാവൻകൂർ ടൈറ്റാനിയം അടച്ചു പൂട്ടേണ്ടി വരുമെന്ന് 2000 ൽ തന്നെ തിരിച്ചറിഞ്ഞ് ലോകായുക്തയെ സമീപിച്ചപേരാവൂർ സ്വദേശിയും ടൈറ്റാനിയം ഉദ്യോഗസ്ഥനുമായിരുന്ന സെബാസ്റ്റ്യൻ ജോർജ്ജിന് നിർബന്ധിത റിട്ടയർമെൻറ് വാങ്ങി കമ്പനി വിടേണ്ടി വന്നു. ലോകായുക്തയെ മറികടന്ന് ഹൈക്കോടതി നൽകിയ ഉത്തരവിൻ്റെ മറവിൽ നടത്തിയ ഇടപാട്കളെല്ലാം അഴിമതിയിലും ഖജനാവ് ചോർച്ചയിലും ബാധ്യതയിലും ഒടുവിലിപ്പോൾ അടച്ചുപൂട്ടലിലും എത്തിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നു.ലാവലിൻ്റെ തട്ടിപ്പിന് ചുവട് പിടിച്ച് നടത്തിയ ടൈറ്റാനിയം തട്ടിപ്പിൽ മഹാനായ ഉമ്മൻ ചാണ്ടിയെ കുരുക്കാൻ കെണിയൊരുക്കി വിജയനും സംഘവും നടത്തിയ നീക്കത്തിൽ കോൺഗ്രസിലെ താക്കോൽക്കാരൻ വരെ ഒത്താശ ചെയ്തെന്ന് വ്യക്തമാകുന്നതാണ് നടപടിക്രമങ്ങൾ. പക്ഷെ 25 വർഷം തികയുമ്പോൾ ടൈറ്റാനിയത്തിലെ അസംസ്കൃത വസ്തു കരിമണലാണെന്നും കരിമണൽ ഇപ്പോൾ കർത്തയാണ് ഊറ്റുന്നതെന്നും ആകർത്തയെ ഊറ്റുന്നത് കാരണഭൂതമാണെന്നും വ്യക്തമാകുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മുകളിൽ കരിനിഴൽ പരത്തിയ കള്ളൻമാർ ടൈറ്റാനിയത്തിൻ്റെ പൂട്ട് മുറുക്കാനാണ് നീക്കം തുടരുന്നത്. ഉമ്മൻ ചാണ്ടിയുടെ സത്യസന്ധത സംരക്ഷിക്കാൻ കോൺഗ്രസിനോ സതീശനോ കുറഞ്ഞത് ചാണ്ടി ഉമ്മനോ മാത്യു കുഴൽനാടനോ എങ്കിലും രംഗത്തിറങ്ങുമെന്ന് കരുതുകയാണ്. ഇനി യുദ്ധം മുറുകും. അത് കള്ളൻ്റെ പിടലി യിൽ മാസപ്പടി കൂടാതെ പിടിക്കുന്ന ദിനമടുക്കുന്നതിൻ്റെ സൂചനയാണ്. ആദ്യ പരാതിക്കാരൻ, വോളിബോൾ ദേശീയ താരവുമായിരുന്ന സെബാസ്റ്റ്യൻ ജോർജ് എഴുതിയ കുറിപ്പും ഒടുവിൽ വന്ന വാർത്തയും ചുവടെ വായിക്കാം. കാലം കണക്കുകൾ ചോദിക്കാതെ കടന്നുപോവുകയില്ല . കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ട്രാവൻകൂർ ടൈറ്റാനിയം ഉൽപ്പാദനം നിർത്തിവെച്ചിരിക്കുന്നു . ഈ പേരാവൂരുകാരൻ ചിരിക്കണോ കരയണോ ?

25 വര്ഷം മുൻപ് അപ്രായോഗികം ആയ,അഴിമതിക്കുവേണ്ടി ഉണ്ടാക്കിയ 108 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിക്കെതിരെ സ്റ്റേ (15.3.2001) വാങ്ങിയ ആൾ ഇന്ന് പേരാവൂരിൽ ജീവിച്ചിരിപ്പുണ്ട് . അന്ന് എന്തായിരുന്നു ടൈറ്റാനിയം എം ഡി എന്നെ ആക്ഷേപിച്ചുകൊണ്ടു ലോകായുക്‌തിനു മുൻപാകെ സമർപ്പിച്ചത് ?

കമ്പനിയെ നശിപ്പിക്കാനും ,അതിന്റെ വികസനം അട്ടിമറിക്കാനും ശ്രമിക്കുന്ന വിവര ദോഷി ,സാമൂഹ്യ ദ്രോഹി. ലോകായുക്തിൽ നിന്നും ഞാൻ വാങ്ങിയ സ്റ്റേ ഉത്തരവ് അട്ടിമറിച്ചു . രാഷ്ട്രീയ -ട്രേഡ് യൂണിയൻ നേതാക്കന്മാരും ,ഐ എ എസ് കാരും ,ഐ പി എസ് കാരും ,ജഡ്ജിമാരും ,വക്കീലന്മാരും അഴിമതിക്കുവേണ്ടി നിലകൊണ്ടു . എന്നെ യുദ്ധത്തിൽ തോൽപ്പിച്ചു .

നേരിട്ടും ,അല്ലാതെയും ആയിരം കോടി രൂപയോളം നഷ്ടം ,1600 ഓളം പേർക്ക് തൊഴിൽ നൽകിയിരുന്ന , അരനൂറ്റാണ്ടുകാലം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം തകർന്നു തരിപ്പണം .

മാലിന്യ നിർമാർജനത്തിന്റെ പേരിൽ കോടികൾ വിഴുങ്ങിയ കോട്ടും സൂട്ടും ,ഖദറും ധരിച്ചവർ സമൂഹത്തിൽ മാന്യന്മാർ ആയി വിലസുന്നു . 22 വര്ഷം എനിക്ക് ചോറ് തന്ന കമ്പനിയെ ഒരു വൻ നാശത്തിൽ നിന്നും രക്ഷിക്കുവാനും , കോടികളുടെ അഴിമതിയും , പൊതുമുതൽ നഷ്ടവും തടയുവാനും പോരാടിയ ഞാൻ 25 വർഷമായി നീതിക്കു വേണ്ടി അലയുന്നു . എനിക്ക് നീതി ലഭ്യമാകണം എന്ന് പറയുവാൻ ആരും ഇല്ല .

സേവ് ടി ടി പി എന്ന് പറഞ്ഞു ടൈറ്റാനിയത്തിലെ ജീവനക്കാർ ഉടൻ സെക്രട്ടറിയേറ്റിനു മുൻപിൽ പായും വിരിച്ചു സമരം നടത്തും എന്നറിയാം . കണ്ണടയുന്നതിനു മുൻപ് അത് കാണണം എന്ന് ആഗ്രഹം ഉണ്ട് .

ടൈറ്റാനിയം അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് ജീവിതത്തിന്റെ കാൽ നൂറ്റാണ്ടു . 17 വര്ഷം സർവീസ് ബാക്കി നിൽക്കെ 2002 നവംബറിൽ ജോലി ഉപേക്ഷിച്ചു പോരേണ്ടി വന്നതുമൂലം വ്യക്തിപരമായി ലക്ഷങ്ങളുടെ നഷ്ടം , സഹിക്കേണ്ടി വന്ന ആക്ഷേപങ്ങളും ,കഷ്ടപ്പാടുകളും വേറെ .

ടൈറ്റാനിയം വിഷയവുമായി ബന്ധപ്പെട്ടു 3 പരാതികളാണ് ബഹു . മുഖ്യമന്ത്രി വി ഡി സതീശന് ഞാൻ നൽകിയിട്ടുള്ളത് . അഴിമതിക്കും , കോടികളുടെ പൊതുമുതൽ നഷ്ടത്തിനും ഉത്തരവാദികൾ ആയവരുടെ സ്വത്തുക്കൾ കണ്ടു കെട്ടി കൊള്ളുക . ഖജനാവിൽ നിന്നും ടൈറ്റാനിയത്തിലെ അഴിമതിക്ക് എത്ര കോടി നൽകി എന്ന് എനിക്ക് അറിയാം .ഇനിയും പൈസ നൽകിയാൽ മുഖ്യമന്ത്രിയുടെ രാജി ഞാൻ ആവശ്യപ്പെടുന്നതായിരിക്കും . കേരളത്തെ അഴിമതി വിമുക്തം ആക്കി കൊള്ളുക . ടൈറ്റാനിയം അഴിമതിക്കാരെ അറസ്റ്റ് ചെയ്തു കൊള്ളുക .

I will win this war of brainsEven if you are an Army of one the truth is truth - Sebastian George.

ടൈറ്റാനിയം അഴിമതിയുടെ നാൾവഴികളെ കുറിച്ച് സെബാസ്റ്റ്യൻ ജോർജിൻ്റെ വെളിപ്പെടുത്തൽ കാണാൻ താഴെയുള്ള 4 ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

 https://youtu.be/lPDukdrQFmg?si=cmvp8kFigb-igt54

https://youtu.be/BY2KXBIw9ZE?si=3ZQw-Ruz8wyo7TbT

https://youtu.be/jbdSLF6rGZs?si=XnsiRYoR9cbWI3Sw

https://youtu.be/AYoWU5HCTyU?si=1vIZe5DpJYlfNckM

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതായി സൂചന. ഫണ്ടില്ലാത്തതിനെ തുടർന്ന് കമ്പനിയിലെ ഉൽപ്പാദനം പൂർണ്ണമായി നിർത്തിവെച്ചതിന് പിന്നാലെ, ജീവനക്കാരുടെ ക്യാൻ്റീനും താൽക്കാലികമായി അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് നോട്ടീസ് പുറത്തിറക്കി.

തിങ്കളാഴ്ച‌ (ജൂൺ 29) മുതൽ ജീവനക്കാർ വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരണമെന്നാണ് നിർദ്ദേശം.അസംസ്കൃത വസ്‌തുക്കൾ വാങ്ങാൻ പോലും പണമില്ലാത്തതും കരാറുകാർക്കും വിതരണക്കാർക്കും നൽകാനുള്ള കുടിശി കുന്നുകൂടിയതുമാണ് ഉൽപ്പാദനം പെട്ടെന്ന് നിർത്തിവെക്കാൻ കാരണമായത്. ജൂൺ 24 മുതൽ കമ്പനിയുടെ പ്ലാൻ്റുകളിലെ ഉൽപ്പാ 4 പ്രക്രിയകളെല്ലാം സ‌തംഭിച്ച അവസ്ഥയിലാണ്. 1

ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ക്യാന്റീനും പൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചത്. 1946-ൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ പ്രവർത്തനമാരംഭിച്ച ട്രാവൻകൂർ ടൈറ്റാനിയം ഏഷ്യയിലെ തന്നെ പ്രശസ്തമായ അനറ്റേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദകരാണ്. പെയിന്റ്, കോസ്മെറ്റിക്സ്, റബ്ബർ, പ്ലാസ്റ്റിക് വ്യവസായങ്ങളിലെ പ്രധാന അസംസ്കൃത വസ്തുവാണ് ഇവിടെ നിർമ്മിക്കുന്നത്.

മുൻ വർഷങ്ങളിൽ മികച്ച ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇടക്കാലത്ത് എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് മികച്ച രീതിയിൽ മുന്നോട്ട് പോയെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രധാനമായും ചൈനയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയിൽ ടൈറ്റാനിയം ഡയോക്സൈഡ് ആഭ്യന്തര വിപണിയിലേക്ക് ഒഴുകിയെത്തിയതാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായത്.

ഉൽപ്പാദനച്ചെലവ് വർദ്ധിക്കുകയും ഉൽപ്പന്നങ്ങളുടെ വിപണനം കുറയുകയും ചെയ്തതോടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനം പോലും പ്രതിസന്ധിയിലായി. ഉൽപ്പാദനം നിർത്തിവെക്കുകയും ക്യാന്റീൻ അടച്ചുപൂട്ടുകയും ചെയ്‌തതോടെ നൂറുകണക്കിന് വരുന്ന സ്ഥിരം-താൽക്കാലിക ജീവനക്കാരുടെ ഭാവി ആശങ്കയിലാണ്. സംസ്ഥാന സർക്കാരിൻ്റെ അടിയന്തര സാമ്പത്തിക പാക്കേജോ രക്ഷാപ്രവർത്തനമോ ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരത്തിൻ്റെ വ്യവസായ ഭൂമികയിലെ ഈ പ്രമുഖ സ്ഥാപനം പൂർണ്ണമായും ചരിത്രമാകുമെന്ന ഭീതിയിലാണ് തൊഴിലാളികൾ.

Titanium's existence is a question mark. To the lock down.... You said it then, no... no....

Related Stories
ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

Jul 7, 2026 09:00 PM

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന...

Read More >>
ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

Jul 7, 2026 02:28 PM

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും...

Read More >>
നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

Jul 7, 2026 08:42 AM

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത്...

Read More >>
ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

Jul 6, 2026 01:40 PM

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത്...

Read More >>
ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

Jul 6, 2026 07:38 AM

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ...

Read More >>
ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

Jul 6, 2026 02:42 AM

ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

ഇനി ഗ്ലോറിഫൈഡ് ലൈസ്...

Read More >>
Top Stories